കുറവിലങ്ങാട് : വാടകയ്ക്ക് എടുത്ത പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍നടന്ന ഹാന്‍സ് നിര്‍മാണം പിടികൂടി. കുറവിലങ്ങാട് കാളിയാര്തോട്ടത്തുനിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്. കേന്ദ്രത്തില്‍ നര്‍ക്കോട്ടിക് സെല്‍, പോലീസ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
കാളിയാര്തോട്ടത്തെ പശുവളര്‍ത്തല്‍ ഫാം അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന് ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ ചേര്‍ന്നാണ് പശുവളര്‍ത്തലിനായി ഒരുവര്‍ഷം മുമ്പ് വാടകയ്ക്ക് എടുത്തത്. ഇവിടെ പേരിന് പശു, ആട്, പട്ടി എന്നിവയെ വളര്‍ത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറവിലങ്ങാട് പോലീസും നര്‍ക്കോട്ടിക് സെല്‍ വിഭാഗവും ചേര്‍ന്ന് റെയ്ഡിന് എത്തിയത്. റെയിഡിന് എത്തുന്നതിന് അല്പം മുമ്പ് വരെ ഇവിടെ ആളുകളുണ്ടായിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.