ദില്ലി : ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ജിഎസ്ടി കൊണ്ട് ഉണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാൻ അഞ്ച് വർഷത്തേക്ക് നിശ്ചയിച്ചതാണ് നഷ്ടപരിഹാരം.
കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന്‍റെ കാലാവധി നീട്ടിനൽകണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. യോഗത്തിന് മുന്‍പ് കേരളമുൾപ്പെടെ, പ്രതിപക്ഷ പാർട്ടികള്‍ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗം ചേരും. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാൽ യോഗത്തില്‍പങ്കെടുക്കും. ചില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് പുനര്‍നിശ്ചയിക്കുന്നതും ഓണ്‍ലൈൻ ഗെയിമിനുള്ള നികുതി തുടങ്ങിയ വിഷയങ്ങളും യോഗം പരിഗണിക്കും.