കൊച്ചി : സിനിമ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. നിലവിൽ മാന്യമായ മറ്റൊരു ക്ലബ്ബിൽ അംഗത്വം ഉണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകി