• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

by Web Desk 04 - News Kerala 24
July 1, 2022 : 3:33 pm
in India, News
Reading Time: 1 min read
0
A A
0
രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ നടപ്പിലാവില്ല. ജൂലൈ ഒന്നിന് തൊഴിൽ നിമയങ്ങൾ നടപ്പിൽ വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളും തീരുമാനങ്ങളും രൂപപ്പെടുന്നതേയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറ‍യുന്നു. നിലവിലുണ്ടായിരുന്ന തൊഴില്‍നിയമം നാല്‌ ലേബര്‍ കോഡുകളായി ക്രോഡീകരിച്ചാണു പാര്‍ലമെന്റ്‌ പാസാക്കിയത്‌. ശമ്പളം, സാമൂഹികസുരക്ഷ, തൊഴില്‍ബന്ധങ്ങള്‍, തൊഴില്‍സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണു പരിഷ്‌കരണം. മുമ്പുണ്ടായിരുന്ന 29 കേന്ദ്ര തൊഴില്‍നിയമങ്ങള്‍ വിലയിരുത്തിയും ഏകീകരിച്ചുമാണു നാല്‌ ലേബര്‍ കോഡുകള്‍ തയാറാക്കിയത്‌.

രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്ന ജീവനക്കാരന്റെ ശമ്പളവും മറ്റ്‌ കുടിശികകളും അയാള്‍ ജോലിചെയ്‌ത അവസാനദിവസം മുതല്‍ രണ്ടുദിവസത്തിനകം സ്‌ഥാപനം നല്‍കണമെന്നു പാര്‍ലമെന്റ്‌ പാസാക്കിയ പുതിയ ശമ്പളനിയമ(വേജ്‌ കോഡ്‌)ത്തില്‍ പറയുന്നു. നിലവില്‍ പിന്തുടരുന്ന ചട്ടപ്രകാരം ഈ കാലാവധി 45-60 ദിവസമാണ്‌. ചില കേസുകളില്‍ ഇത്‌ 90 ദിവസംവരെ നീളുന്നു. രാജിക്കും പിരിച്ചുവിടലിനും പുറമേ, സ്‌ഥാപനം പൂട്ടിപ്പോയാലും ജീവനക്കാരന്‌ അവസാനപ്രവൃത്തിദിവസം മുതല്‍ രണ്ടുദിവസത്തിനകം ശമ്പളവും കുടിശികകളും നല്‍കണം.

പുതിയ വേജ്‌ കോഡ്‌ പ്രകാരം 23 സംസ്‌ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണു കരട്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നു കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലി വ്യക്‌തമാക്കി. ശമ്പളം/കുടിശിക ഒത്തുതീര്‍പ്പാക്കാനുള്ള കാലാവധി സംബന്ധിച്ച്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സംസ്‌ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാനും വേജ്‌ കോഡ്‌ അനുവാദം നല്‍കുന്നു.ജോലിസമയവര്‍ധന, പി.എഫ്‌. വിഹിതം, കൈയില്‍ കിട്ടുന്ന ശമ്പളത്തിലെ കുറവ്‌ എന്നിവ സംബന്ധിച്ച്‌ കേന്ദ്രനിയമത്തിലെ വ്യവസ്‌ഥകള്‍ വിവാദമായിരുന്നു. ജോലിസമയം 8-9 മണിക്കൂറില്‍നിന്നു കമ്പനികള്‍ക്കു 12 മണിക്കൂര്‍വരെ വര്‍ധിപ്പിക്കാന്‍ പുതിയ നിയമപ്രകാരം കഴിയും. എന്നാല്‍, ഈ സാഹചര്യത്തില്‍ തൊഴിലാളിക്ക്‌ ആഴ്‌ചയില്‍ മൂന്നുദിവസം അവധി നല്‍കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Next Post

നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം , വൻ വിഗ്രഹ മോഷണ സംഘത്തെ പൊലീസ് പിടികൂടി

തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം , വൻ വിഗ്രഹ മോഷണ സംഘത്തെ പൊലീസ് പിടികൂടി

പ്രസവത്തെ തുടർന്ന് രക്തസ്രാവം  , കോഴിക്കോട് യുവതി മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം , കോഴിക്കോട് യുവതി മരിച്ചു

ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021