• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
July 1, 2022 : 4:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചുപുലർത്തുന്നില്ലെന്ന് രാഹുൽ ഗാന്ധി

കൽപറ്റ: വയനാട്ടിലെ തന്റെ ഓഫിസ് തകര്‍ത്ത വിദ്യാർഥി സംഘടനയോട് ദേഷ്യം വെച്ചു പുലർത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഓഫിസ് തകര്‍ത്തത് ഉത്തരവാദിത്വമില്ലാത്ത നടപടിയാണെന്നും കൽപറ്റയിൽ രാഹുൽ ഗാന്ധി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത കൽപറ്റ സിവിൽ സ്റ്റേഷനു സമീപത്തെ എം.പി ഓഫിസ് സന്ദർശിച്ച രാഹുൽ ഗാന്ധി, അക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫിസാണെന്നും ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആർ.എസ്.എസും ബി.ജെ.പിയും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചതെന്നും രാഹുൽ പറഞ്ഞു. ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.

‘എന്റെ ഓഫിസ് എന്നതിനേക്കാൾ, വയനാട്ടിലെ സാധാരണക്കാരായ ഒരുപാടുപേരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫിസ് ആണിത്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. അക്രമം ഒന്നിനും പരിഹാരമല്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ അക്രമം നടത്തിയത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യത്താൽ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നു.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആർ.എസ്.എസും ബി.ജെ.പിയും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ഇന്ത്യയുടെ താല്‍പര്യത്തിനും ജനങ്ങളുടെ താല്‍പര്യത്തിനും എതിരായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. അവരുടെ അത്തരം നടപടികളാണ് ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസവത്തെ തുടർന്ന് രക്തസ്രാവം , കോഴിക്കോട് യുവതി മരിച്ചു

Next Post

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം വിതുരയിൽ പാസ്റ്റർ അറസ്റ്റിൽ

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം വിതുരയിൽ പാസ്റ്റർ അറസ്റ്റിൽ

നടിയെ അക്രമിച്ച കേസ്:   അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

നടിയെ അക്രമിച്ച കേസ്: അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

പാലത്തില്‍ ബൈക്ക് അഭ്യാസം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാലത്തില്‍ ബൈക്ക് അഭ്യാസം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എസ്.സി – എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

എസ്.സി - എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021