കോഴിക്കോട് : വയനാട്ടിൽ 2016 മുതൽ നാളിതുവരെ 11 കർഷകർ ആത്മഹത്യചെയ്തുവെന്ന് മന്ത്രി പി.പ്രസാദ്. 2018 ആഗസറ്റ് 31 വരെയുള്ള വയനാട്ടില കാർഷിക വായ്പകൾക്ക് കാർഷിക കടാശ്വാസ കമ്മീഷൻ വഴി കടാശ്വാസം അനുവദിച്ചു.
കൃഷി നാശം സംഭവിച്ച് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നൽകി. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോട് പലിശ പൂർണമായി ഇളവ് ചെയ്ത് കൊടുക്കണമെന്ന് ശിപാർശ ചെയ്തു.
അതേ സമയം, മാന്തവാടിയിലെ കർഷകന്റെ ആത്മഹത്യ കടബാധ്യത കാറമെന്ന് സ്ഥിരീകരിച്ചിട്ടല്ല. കോട്ടിയൂർ സ്വദേശി യുവകർഷകനാണ് ജീവനൊടുക്കിയത്. കൃഷിനാശം കാരണമുണ്ടായ കടബാധ്യതെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാട്ടിക്കളം കേരളബാങ്ക് ശാഖയിൽനിന്ന് 1.60 ലക്ഷവും തിരുനെല്ലി സർവീസ് സഹകരണ ബാങ്കിൽനിന്ന് 2021 ആഗസ്റ്റ് 11ന് 6,102 രൂപയുടെയും 2011 മാർച്ച് 19ന് 6.750 രൂപയുടെയും മാർച്ച് 30ന് 48,000 രൂപയുടെയും സ്വർണ വായ്പകൾ എടുത്തിരുന്നു.
ഈ വായ്പകളൊന്നും കുടിശിക ആയിട്ടില്ല. ഈ കർഷകന്റെ 300 വാഴകൾ വന്യമൃഗങ്ങൾ നശിപ്പിച്ചു. വാഴക്കൃഷിക്ക് വിള ഇൻഷ്വറൻസ് ചെയ്തിരുന്നില്ല. നാശനഷ്ടം കൃഷി ഭവനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. കർണ്ണാടകയിൽ ബന്ധുവിനോടൊപ്പം നടത്തിയ വാഴക്കൃഷിയിലും നഷ്ടമുണ്ടായി. എന്നാൽ, കടബാധ്യത കാരണം ആത്മഹത്യ ചെയ്തെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞു.
വയനാട്ടിലെ കർഷകർ വളരെയധികം പ്രതിസന്ധി നേരിടുന്നതായും കാർഷികോൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായും സർക്കാരിന്റെ ശ്രദ്ധതിയിൽപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.