തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ, ആക്ഷേപം എന്നിവ നൽകാനുള്ള സമയം വെള്ളി അവസാനിക്കും. അപ്പീൽ നൽകാനുള്ള അവസാന അവസരമായതിനാൽ ഈ സാധ്യത എല്ലാവരും വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അഭ്യർഥിച്ചു.
ആദ്യഘട്ടം നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ടമായി വീണ്ടും അവസരം നൽകിയത്. ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാംഘട്ട അപ്പീൽ അവസരത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്ന ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. രണ്ടാംഘട്ടം അപ്പീലുകൾ കലക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ച് 22ന് പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്‌ത് 16 നാണ് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധികരിക്കും.