• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

by Web Desk 04 - News Kerala 24
July 7, 2022 : 4:04 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

കണ്ണൂർ : ഇ.പി.ജയരാജൻ തള്ളിയിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരാതിയില്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചപ്പോൾ തള്ളിയിട്ട എൽഡിഎഫ് കണ്‍വീനർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിഷേധക്കാരിലൊരാളായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് വ്യക്തമാക്കി. ഇ.പി. ജയരാജനെതിരായ തെളിവുകൾ കോടതിയിൽ നൽകുമെന്നും ഫർസീൻ മജീദ് പറഞ്ഞു.

കേസെടുക്കാത്തത് പരാതിയില്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഫർസീൻ മജീദ് വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുമ്പോൾ തള്ളിയിടാൻ ഇ.പി.ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാനാണോയെന്നും ഫർസീൻ മജീദ് ചോദിച്ചു.

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ജയരാജനതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. ഇ.പി.ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തതെന്നായിരുന്നു വിശദീകരണം. ജയരാജൻ മർദ്ദിച്ചെന്ന പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചപ്പോൾ ഇ.പി.ജയരാജൻ തടയാൻ ശ്രമിച്ചു. ഈ സംഭവത്തെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ മെയിലിൽ പരാതി നൽകി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജൻ മർദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനാണ് ഇ.പി.ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോധ്യമായതിനാൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലും ഫർസീൻ മജീദ് ഉൾപ്പെടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദിനു പുറമ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാറുമാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതും വിവാദമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പശ ഒട്ടിച്ചാണോ റോഡ് നിർമിച്ചത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Next Post

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

കാറിടിച്ച് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കാറിടിച്ച് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021