ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ട് മ്യൂച്വൽ ഫണ്ട് സെയിൽസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പേടിഎം മണി പ്ലാറ്റ്‌ഫോമിൽ നേരിട്ട് മ്യൂച്വൽ ഫണ്ടുകൾ വിൽക്കുന്നത് നിർത്തും. മ്യൂച്ചൽ ഫണ്ട് ഇടപാടുകൾ നടത്തുന്ന പ്ലാറ്റ്‌ഫോമായ ബി എസ് ഇ സ്റ്റാറിന്റെ സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി കെ വൈ സി പുതുക്കുവാൻ പേ ടി എം മണി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ജൂലൈ 25 നകം ഈ മാറ്റങ്ങൾ കൊണ്ടുവരാനാണ് പേ ടി എം ഉദ്ദേശിക്കുന്നത്. ജൂലൈ 25 നകം ഉപഭോക്താക്കൾ കെ വൈ സി പുതുക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ എസ് ഐ പി യും മറ്റ് നിക്ഷേപങ്ങളും തുടരാൻ സാധിക്കില്ല.
ബിഎസ്‌ഇ സ്റ്റാർ പ്ലാറ്റ്‌ഫോമില്‍ എസ് ഐ പിയ്ക്ക് കെ വൈ സി നിബന്ധമാണ്. സെബിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് പേ ടി എം ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പേ ടി എം മണി ആപ്പിൽ സൗജന്യമാണ്.
മാറ്റങ്ങൾ ഇവയാണ്
മ്യൂച്ചൽ ഫണ്ടിലേക്കുള്ള പണം ഉപഭോക്താക്കളുടെ ബാങ്ക്അക്കൗണ്ടിൽ നിന്നും നേരിട്ട് മ്യൂച്ചൽ ഫണ്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന സംവിധാനവും ജൂലൈ ഒന്ന് മുതൽ സെബി നടപ്പിലാക്കിയിട്ടുണ്ട്. പല ബ്രോക്കറേജ് കമ്പനികളുടെ ഉപഭോക്താക്കളും ഈ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ല. നിലവിലുള്ള എസ്ഐപിയുടെ പേമെന്റ് റദ്ദാക്കുന്നതിനെക്കുറിച്ച് പല ഉപഭോക്താക്കളും പരാതിപെടുന്നുണ്ട്. അതുകൊണ്ടു നിങ്ങളുടെ എസ്ഐപിയുടെ പേമെന്റ് ട്രേഡിങ്ങ് അക്കൗണ്ടിൽ നിന്നാണ് പോകുന്നതെങ്കിൽ ഉടനെ അക്കൗണ്ടിൽ പോയി ആവശ്യത്തിനുള്ള മാറ്റങ്ങൾ വരുത്തുക.