തിരുവനന്തപുരം : വയനാട് കല്പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ചവരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കെആർഎഫ്ബി അസി. എന്‍ജിനീയര്‍ക്കും അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കുമാണ് സസ്പെന്ഷന്. കെആർഎഫ്ബി പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശദീകരണം തേടി.
നിർമാണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാൻ കലക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ്എസ് ഡവലപ്പ്മെന്റ് കമ്പനി ബൈപാസ് നിർമ്മാണം ഏറ്റെടുത്തത്.