കലവൂർ: ചോറൂണിനിടെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൻ്റെ കോൺ ഗ്രീറ്റ് പാളി വീണ് അമ്മയുടെ തലക്ക് പരിക്ക്. തിരുവിതാംകൂർ ദേവസം ബോർഡിൻ്റെ കിഴിലുള്ളവലീയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിന്‍റെ കോൺ ഗ്രീറ്റ് പാളിയാണ് അടർന്നു് വീണത്. കുഞ്ഞിന്‍റെ ചോറൂട്ട് ചടങ്ങ് നടത്തുന്നതിനിടയിൽ ആനകൊട്ടിലിന്‍റെ കോൺക്രീറ്റ് പാളി അടർന്ന് വീണാണ് കുഞ്ഞിന്‍റെ അമ്മയ്ക്ക് പരിക്ക് പറ്റിയത് .
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ വെളിയിൽ പ്രശാന്തിന്‍റെ ഭാര്യ ആര്യയുടെ ( 26) തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആര്യയുടെ തലയിൽ നാല് തുന്നി കെട്ടിട്ടുണ്ട്. ആര്യയെ ചെട്ടിക്കാട് ആശുപത്രിലേക്ക് മാറ്റി ഒപ്പമുണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് സുരക്ഷിതമാണ്.
കുഞ്ഞിന്‍റെ സഹോദരൻ ആദി ദേവിന്‍റെ തലയിലും മേൽക്കൂര വീണു പരിക്കേറ്റിട്ടുണ്ട് . ദേവസ്വം ബോർഡിന്‍റെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തി. കാലങ്ങളായി മേൽക്കൂര നീക്കംചെയ്യണമെന്ന് വിശ്വാസികളും മറ്റും ക്ഷേത്ര കമ്മറ്റി ഭാരവാഹികളോടും ദേവസം അധികൃതരോടും ആവശ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാത്തതിന്‍റെ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അപകടസ്ഥയിലായ ആനക്കൊട്ടിലിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് വിലക്കണമെന്നത് വിശ്വാസത്തിലെടുക്കാതെ സബ്ബ് ഗ്രൂപ്പ് ഓഫീസർ കാട്ടിയ ഉത്തരവാദിത്വരാഹിത്വമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
മാസം തോറും ഒരു ലക്ഷത്തിലധികം രൂപ വരുമാനമുള്ള ആലപ്പുഴയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇവിടുത്ത സാധന സാമഗ്ര ഹികൾ സൂക്ഷിക്കുന്നതും ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടവും ജീർണാവസ്ഥയിലാണ് ഇതും ഏതു സമയത്തും നിലംപൊത്താം.