ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഗോവയും മണിപ്പൂരും ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു.
രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാലാവസ്ഥ ഒമിക്രോണ്‍ വ്യാപനത്തിന് കൂടുതല്‍ വേഗത നല്‍കുമെന്ന് റിപ്പോര്‍ട്ട്.
അതേസമയം സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും.