തിരുവനന്തപുരം : നിയമം ജനങ്ങളിൽ നിന്ന് വിട്ടു പോയ സമയമാണ് ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമമല്ല , നീതിയാണ് ആവശ്യം. സാധാരണക്കാർക്ക് നീതി കിട്ടുന്നതാകണം നിയമം.നിയമങ്ങൾ ചില സമയങ്ങളിൽ അനീതിയാകാറുണ്ട്. നിയമ ദേവതയല്ല , നീതി ദേവതയാണുള്ളത്. നമ്മുടെ ഭരണഘടനയേക്കാൾ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിധി എഴുതുന്ന ജഡ്ജിമാർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സത്യസായ് ഓർഫനേജ് ട്രസ്റ്റ് നിയമസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.
പാതയോരങ്ങൾ കയ്യേറി രാഷട്രീയ പാർട്ടികൾ കൊടിതോരണങ്ങൾ വയ്ക്കുന്നതിനെതിരെ നേരത്തെ ദേവൻ രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു, സിൽവർ ലൈൻ വിഷയത്തിലും നോക്കുകൂലി വിഷയത്തിലിമടക്കം സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പലപ്പോഴായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചിട്ടുള്ളത്.