ലണ്ടന്‍ : ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് സ്കോട്ലന്ഡ് യാഡ് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന് ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുന്‍പാണ് ഈ വിഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വിഡിയോയിലുള്ളത് ഇയാള്‍ തന്നെയാണെന്നാണു സൂചന. ഇന്ത്യയില്‍ നിന്നുള്ള സിഖുകാരന് എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.