മുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തില്‍ മികച്ച ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, അള്‍ട്രടെക് സിമെന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.9ശതമാനവും സ്മോള്‍ ക്യാപ് 1.4ശതമാനവും നേട്ടമുണ്ടാക്കി.