• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

by Web Desk 06 - News Kerala 24
December 28, 2021 : 4:37 pm
in Kerala, News
Reading Time: 1 min read
0
A A
0
രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂര്‍വ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാഷ്ട്രപതിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായത്. സംസ്ഥാനത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. പ്രായത്തില്‍ ഏറെ താഴെയായിരുന്നിട്ടും ഒരു സ്ത്രീയോട് സംസാരിക്കുമ്പോള്‍ രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടതാണെന്നും മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജീവിതത്തില്‍ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദര്‍ഭമല്ല അന്നത്തെ സായാഹ്നമെന്നും പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയില്ലെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോള്‍ , ”ബഹു. പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ‘ എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന്. രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോള്‍ , ”ബഹു. പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ‘ എന്ന് പറഞ്ഞു.

എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ദില്ലിയിലേയ്ക്ക് വരണമെന്നും, നിര്‍ബന്ധമായും രാഷ്ട്രപതിഭവനില്‍ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിര്‍വ്വഹണം നടത്താനും ഉപദേശിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കില്‍ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്.ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തില്‍ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്‌നേഹബഹുമാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിതനാക്കി.

നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്കിയാണ് പിരിഞ്ഞത്.ജീവിതത്തില്‍ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദര്‍ഭമല്ല അന്നത്തെ സായാഹ്നം . പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തലസ്ഥാന നഗരിയില്‍ നടത്തുന്ന ഇടപെടലുകള്‍ നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്ച്ചകളില്‍ നിന്ന് കിട്ടുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ ജീവിതാനുഭവങ്ങളുടെ സ്പര്‍ശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പില്‍ , നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീര്‍ക്കാനുള്ള കര്‍മ്മപദ്ധതിയില്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കും, തീര്‍ച്ച.

 

Tags: Mayor Arya Rajendran facebook post
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Next Post

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ' നരകിച്ച് ' കേരളാ പോലീസ്

ഒമിക്രോൺ ജാ​ഗ്രത :  പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ ജാ​ഗ്രത : പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

മോൻസൻ മാവുങ്കല്‍ കേസ് ;  നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

മോൻസൻ മാവുങ്കല്‍ കേസ് ; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021