• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

by Web Desk 04 - News Kerala 24
August 4, 2022 : 8:40 pm
in News, World
Reading Time: 1 min read
0
A A
0
മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

തായ്പെയ് : യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷാവസ്ഥയ്‌ക്കിടെ, പ്രതിഷേധസൂചകമായി ചൈന പ്രഖ്യാപിച്ച സൈനികാഭ്യാസത്തിനു തുടക്കമായി.

ഇതിന്റെ ഭാഗമായി തയ്‌വാനു സമീപം വച്ച് മിസൈൽ തൊടുത്തതായി ചൈന സ്ഥിരീകരിച്ചു. അടുത്തിടെ ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണ് നടക്കുന്നതെന്നാണ് വിവരം. പെലോസിയുടെ സന്ദർശനത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചൈന നടത്തുന്ന സൈനികാഭ്യാസം മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സംഘർഷാവസ്ഥയ്ക്കും കാരണമായി.

മിസൈൽ തൊടുത്തുകൊണ്ടുള്ള സൈനികാഭ്യാസത്തിനു പുറമെ, ചൈനീസ് സൈന്യം പലകുറി തയ്‌വാൻ അതിർത്തി കടന്നുകയറിയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാത്രി പലതവണ അതിർത്തി ലംഘിച്ച് അകത്തുകയറിയ ചൈനീസ് സൈന്യം, ഇന്നും ഇതേ നടപടി തുടരുകയാണെന്ന് തയ്‌വാനിൽ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ചൈനയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തയ്‌വാൻ അധിക‍ൃതർ രംഗത്തെത്തി. യുഎൻ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ‘ഏറ്റവും തിരക്കേറിയ രാജ്യാന്തര സമുദ്രപാതയിലും വ്യോമപാതയിലുമാണ് ചൈന അഭ്യാസം സംഘടിപ്പിക്കുന്നത്. ഇത് തീർത്തും നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ്’ – തയ്‌വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തയ്‌വാൻ അതിർത്തിയോടു ചേർന്ന് ചൈന നടത്തുന്ന സൈനികാഭ്യാസം നിരീക്ഷിക്കുകയാണെന്ന് തയ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതു പ്രകോപനവും നേരിടാൻ സൈന്യം സുസജ്ജമാണെന്നും തയ്‌വാനായി സംഘർഷം തുടങ്ങിവയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.

നേരത്തെ, ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് 25 വർഷത്തിനു ശേഷം അമേരിക്കൻ ഉന്നതതല സംഘം തയ്‌വാനിലെത്തിയത്. നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് തയ്‌വാൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പ്രസിഡന്റ് സായ് ഇങ്​വെനുമായുള്ള കൂടിക്കാഴ്ചയിൽ തയ്‌വാനിലെ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് താൻ എത്തിയതെന്ന് പെലോസി വ്യക്തമാക്കി. ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹമാണ് തയ്‌വാനിലേതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ അവർ വിശേഷിപ്പിച്ചു. തയ്‌വാനിലെയും മറ്റു രാജ്യങ്ങളിലെയും ജനാധിപത്യം സംരക്ഷിക്കണമെന്നത് അമേരിക്കയുടെ ഉറച്ച നിലപാടാണെന്നും വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ആമസോണിന് ഒരു ലക്ഷം പിഴ

Next Post

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 90 പവൻ സ്വർണവും 43,000 രൂപയും കവർന്നു

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 90 പവൻ സ്വർണവും 43,000 രൂപയും കവർന്നു

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാസര്‍കോട്ട് നാളെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി

തീവ്രമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021