• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ആമസോണിന് ഒരു ലക്ഷം പിഴ

by Web Desk 04 - News Kerala 24
August 4, 2022 : 8:19 pm
in India, News
Reading Time: 1 min read
0
A A
0
നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ആമസോണിന് ഒരു ലക്ഷം പിഴ

ഏതുതരം ഉത്പന്നങ്ങളാണെങ്കിലും അവയ്ക്ക് അടിസ്ഥാനപരമായി ചില സവിശേഷതകള്‍ നിര്‍ബന്ധമായും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ വില്‍പനാവകാശം നല്‍കൂ. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിപണിയിലിറക്കുന്ന ഉത്പന്നങ്ങള്‍ അത് കണ്ടെത്തപ്പെട്ട് കഴിഞ്ഞാല്‍ തിരിച്ചെടുപ്പിക്കുകയും അതാത് കമ്പനികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്. 

അത്തരത്തില്‍ നിയമനടപടി നേരിട്ടിരിക്കുകയാണ് ഓണ്‍ലൈൻ കച്ചവടമേഖലയില്‍ പ്രമുഖശക്തിയായ ആമസോണ്‍ . ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഉപഭോക്താക്കളുള്ള, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോണ്‍ എന്ന് പറയാം. എന്നാല്‍ ഇത്തരമൊരു പരാതി തീര്‍ച്ചയായും ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കളെ രണ്ടാമതൊന്ന് കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. 

പ്രത്യേകിച്ച് ആമസോണ്‍ നിലവില്‍ നിയമനടപടി നേരിട്ടിരിക്കുന്നത് പ്രഷര്‍ കുക്കറിന്‍റെ പേരിലാണെന്നതും ശ്രദ്ധേയമാണ്. നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രല്‍ കണ്‍സ്യൂമര്‍ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 

2,265 കുക്കറുകളാണ്  ആകെ ഇത്തരത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇവയെല്ലാം ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് തിരിച്ചെടുപ്പിക്കണം. അതിന്‍റെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും വേണം. കൂട്ടത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ഉത്പന്നം വിറ്റഴിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനുമായി ഒരു ലക്ഷം രൂപ പിഴയും ആമസോണ്‍  അടയ്ക്കണം. ഇതാണ് സിസിപിഎയുടെ നടപടി. 

ആകെ 6,14,825 രൂപ കുക്കറുകള്‍ വിറ്റ ഇനത്തില്‍ ആമസോണിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ പണമത്രയും ഇവര്‍ തിരികെ ഉപഭോക്താക്കള്‍ക്ക് തന്നെ നല്‍കേണ്ടിവരും. ഇത്തരത്തിലുള്ള നിയമനടപടികള്‍ ഓണ്‍ലൈൻ സൈറ്റുകള്‍ നേരിടുന്നതും അവ വാര്‍ത്തയാകുന്നതും അത്ര സാധാരണമല്ല. എന്നാല്‍ ഓണ്‍ലൈൻ സൈറ്റുകള്‍ മുഖാന്തരം വാങ്ങുന്ന ഉത്പന്നങ്ങളുടെ പേരില്‍ വിവിധ തരത്തിലുള്ള പരാതികള്‍ ഉയരുന്നത് സാധാരണവുമാണ്. 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു; മരണം ശുചിമുറിയില്‍ വീണ് പരിക്കേറ്റ്

Next Post

മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 90 പവൻ സ്വർണവും 43,000 രൂപയും കവർന്നു

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 90 പവൻ സ്വർണവും 43,000 രൂപയും കവർന്നു

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാസര്‍കോട്ട് നാളെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021