ന്യൂഡൽഹി : ഒമിക്രോണ്‍ ആശങ്കയില്‍ ദേശീയ തലസ്ഥാനം. ഡല്‍ഹിയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 46% ഒമിക്രോണ്‍ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം ഇന്ന് രാവിലെ വരെ ഇന്ത്യയില്‍ 961 ഒമൈക്രോണ്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 263 എണ്ണവും ഡല്‍ഹിയിലാണ്.
മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാന്‍ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.