ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. 1986 ലായിരുന്നു അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്. കാതറിന്, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിവരാണ് മക്കള്‍. മാധ്യമപ്രവര്‍ത്തകയാണ് മരിയ ഷിവര്‍.