തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ NR 290 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല് ഫലം ലഭ്യമാകും.
70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം PD 823855 എന്ന നമ്പറിനാണ് ലഭിച്ചത്. വയനാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അനീഷ് പത്രോസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം PL 856438 എന്ന നമ്പറിനും ലഭിച്ചു. വൈക്കത്തു ആണ് ഈ ടിക്കറ്റ് വിറ്റത്.