തൊടുപുഴ∙ വിദ്യാര്‍ഥിനിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്. വിശ്വനാഥനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. പരാതി പിന്‍വലിക്കാന്‍ അധ്യാപകൻ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. തന്റെ ഭാവി പോകുമെന്നും പരാതി പിൻവലിക്കാൻ വിദ്യാർഥിനിയുടെ മേൽ സമ്മർദം ചെലുത്താനും മറ്റൊരു വിദ്യാർഥിയോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തായത്.
ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന് പരിധിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളില്‍ നിന്നും സംഘടിപ്പിച്ച എന്‍എസ്എസ് ക്യാംപിൽ വച്ച് അധ്യാപകന് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും ചെയ്തു. അധ്യാപകനെതിരെ മുന്‍പും സമാന സംഭവങ്ങളില്‍ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും നടപടികള്‍ തുടങ്ങി.