ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി. എസ്. രാജേന്ദ്രന്‍ പറയുന്നത് പോലെ പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോള്‍ രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ത്തിയത്. രാജേന്ദ്രനെതിരായ നടപടിയെടുക്കുന്ന കാര്യം ജില്ലാ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ ഒദ്യോഗികമായി പറയുമെന്നും എം എം മണി പറഞ്ഞു. ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. നടപടിയില്‍, മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി നടപടി വരുന്നതിനുമുമ്പ് പൊതു വേദികളിലെ എം എം മണിയുടെ പ്രതികരണം ശരിയായില്ലെന്നും എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതലാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. പാര്‍ട്ടിയോട് ഒരു തരത്തിലുള്ള വിശ്വാസക്കുറവ് ഇപ്പോഴും തനിക്കില്ലെന്നും എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.