• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം : മന്ത്രി എം.വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
December 30, 2021 : 4:24 pm
in Kerala, News
Reading Time: 1 min read
0
A A
0
വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം :  മന്ത്രി എം.വി ഗോവിന്ദൻ

തൃശൂർ: സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് നേരിയ സംശയങ്ങളിൽ പോലും ചർച്ച നടത്തുമെന്നും സംശയങ്ങൾ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ. തൃശൂർ കോർപറേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് കെ റെയിൽ വിവാദം ചൂണ്ടിക്കാട്ടി മന്ത്രിയുടെ പരാമർശം. ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് അധികം മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വർത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവർത്തിക്കണം. ലോകത്തിന്റെ മുമ്പിൽ വിസ്മയിപ്പിക്കാൻ കഴിയുന്ന മുന്നേറ്റത്തിന് കഴിഞ്ഞുവെന്നതാണ് കേരളത്തിെൻറ പ്രത്യേകത.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലർത്തുന്നതാണ് കേരളം. ഇനിയും മുന്നേറണം. എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. അതിൽ സംശയമുള്ളവരുമായി ചർച്ച നടത്തും. പറ്റില്ല എന്ന് പണ്ട് പറഞ്ഞിരുന്നതു പോലെ ഇനി പറയാനാവില്ല. കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ സംബന്ധിച്ച് സംവേദനത്തിന് മടി കാണിച്ചിട്ടു കാര്യമില്ല. സംശയിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തി‍ൽ നടക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ശതാബ്ദിയുടെ ഭാഗമായി നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും ഓഫിസ് അങ്കണത്തിലെ പ്രതിമ അനാഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നിർവഹിച്ചു. മന്ത്രി ആർ. ബിന്ദുവിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

Next Post

ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ് ; ആദ്യ ഘട്ടം കോഴിക്കോട് വലിയങ്ങാടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ് ;  ആദ്യ ഘട്ടം കോഴിക്കോട് വലിയങ്ങാടിയിൽ

ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ് ; ആദ്യ ഘട്ടം കോഴിക്കോട് വലിയങ്ങാടിയിൽ

ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ

ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ

ഓട്ടോ-ടാക്‌സി പണിമുടക്ക് ; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി

‘ വെല്ലുവിളികളെ നേരിടാൻ സജ്ജരാവുക ‘  ;  മാസ്കാണ് ആയുധമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

' വെല്ലുവിളികളെ നേരിടാൻ സജ്ജരാവുക ' ; മാസ്കാണ് ആയുധമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021