ഭുവനേശ്വർ: യുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ ക്രൂരത. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒഡിഷ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ജോലി സ്ഥലത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോഴാണ് മദ്യലഹരിയിൽ സുഹൃത്തുക്കൾ യുവാവിനെ ആക്രമിച്ചത്.
ഇക്കാര്യം ആരോടും പറയാതെ യുവാവ് തിരിച്ച് ഒഡീഷയിലെത്തുകയായിരുന്നു. വേദന സഹിക്കാൻ പറ്റാതെ വന്നതോടെ ഇയാൾ ബെര്‍ഹാംപുര്‍ എംകെസിജി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമം നടന്ന് പത്തുദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു