ന്യൂഡൽഹി : രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5368 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. ബിഹാറിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.