• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമ്മയുമായുള്ള രഹസ്യബന്ധം കണ്ടു; എട്ടു വയസ്സുകാരിയുടെ കഴുത്തറുത്ത് കശാപ്പുകാരൻ

by Web Desk 04 - News Kerala 24
August 23, 2022 : 9:24 pm
in India, News
Reading Time: 1 min read
0
A A
0
അമ്മയുമായുള്ള രഹസ്യബന്ധം കണ്ടു; എട്ടു വയസ്സുകാരിയുടെ കഴുത്തറുത്ത് കശാപ്പുകാരൻ

ന്യൂഡൽഹി : അമ്മയുടെ രഹസ്യബന്ധം നേരിട്ടുകണ്ടതിന്റെ പേരിൽ, എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കശാപ്പുകാരൻ അറസ്റ്റിൽ. റിസ്വാൻ എന്ന ബാദ്‍‌ഷാ (36) ആണ് പിടിയിലായത്. മധ്യ ഡൽഹിയിലെ യമുന ഖാദർ ഭാഗത്തെ വനപ്രദേശത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു.

ദര്യഗഞ്ജിലെ കുട്ടിയാണു ക്രൂരമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് നാലിനും അഞ്ചിനും ഇടയിലെ രാത്രിയിലായിരുന്നു സംഭവം. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു ഗൃഹനാഥൻ. പുലർച്ചെ നാലു മണിയോടെ എഴുന്നേറ്റു നോക്കിയപ്പോൾ പെൺകുട്ടികളിലൊരാളെ കാണാനില്ലായിരുന്നു. അയൽപക്കത്തു തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരച്ചിലിനൊടുവിൽ ഓഗസ്റ്റ് 18ന് പെൺകുട്ടിയുടെ മൃതദേഹം, നിറയെ മുറിവുകളോടെ യമുന ഖാദർ പ്രദേശത്തു കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്ന് എഫ്ഐആറിൽ കൊലപാതകം, പോക്സോ വകുപ്പുകളും ചേർത്തു. 50 പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തിയതെന്നു ഡിസിപി (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.

‘മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകൾ കിട്ടിയിരുന്നില്ല. കശാപ്പുകാരനായ റിസ്വാൻ എന്നൊരാൾ ഇവിടെ സന്ദർശിച്ചിരുന്നതായി പിന്നീട് രഹസ്യവിവരം ലഭിച്ചു. മിഠായിയും മറ്റും നൽകി പെൺകുട്ടിയുമായി ഇയാൾ കൂട്ടുകൂടിയിരുന്നതായും കണ്ടെത്തി. സംഭവ ദിവസം യമുന ഖാദറിൽ ഇയാൾ എത്തിയിരുന്നതായും അറിഞ്ഞു. ഇയാളെ കസ്റ്റഡയിലെടുത്തു. ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പ്രേരണ എന്തെന്ന് ആരാഞ്ഞപ്പോഴാണ് രഹസ്യബന്ധത്തിന്റെ ചുരുളഴിഞ്ഞത്. യമുന ഖാദറിൽ വന്നിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും അടുത്തിടപഴകുന്നതു കുട്ടി കണ്ടു. ഇതോടെ, കുട്ടിയെ വകവരുത്താൻ തീരുമാനിച്ചു. കഞ്ചാവ് വലിക്കാനായി പെൺകുട്ടിയുടെ വീടിന്റെ സമീപമെത്തിയ റിസ്വാൻ, രാത്രിവരെ കാത്തിരുന്നു. വീട്ടുകാർ ഉറങ്ങിയ സമയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു’– ഡിസിപി ശ്വേത ചൗഹാൻ വിശദീകരിച്ചു.

ബിഹാറിൽ ജനിച്ച റിസ്വാൻ 20 വർഷം മുൻപാണു ഡൽഹിയിലെത്തിയത്. തുർക്ക്‌മാൻ ഗേറ്റ് പ്രദേശത്ത് കശാപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. ലഹരിക്ക് അടിമയായ റിസ്വാൻ, കഞ്ചാവ് വലിക്കാനായി യമുന ഖാദർ പ്രദേശത്തു പോവുക പതിവാണെന്നു പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്തിനാണ് അലോപ്പതി ഡോക്ടർമാരെ കുറ്റം പറയുന്നത്?: രാംദേവിനോട് സുപ്രീംകോടതി

Next Post

ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്

പ്രളയം നിയന്ത്രിക്കാന്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പ്രളയം നിയന്ത്രിക്കാന്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പ്രവാസി വ്യവസായി ഹാരിസിന്റെ മരണം സിബിഐ അന്വേഷിക്കണം; മാതാവ് ഹൈക്കോടതിയിൽ

പ്രവാസി വ്യവസായി ഹാരിസിന്റെ മരണം സിബിഐ അന്വേഷിക്കണം; മാതാവ് ഹൈക്കോടതിയിൽ

13കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

13കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മോദി വിശ്വസിക്കുന്നത് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിലല്ല, ജനങ്ങളെ ശാക്തീകരിക്കുന്നതിലാണ്: ജെ പി നദ്ദ

മോദി വിശ്വസിക്കുന്നത് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിലല്ല, ജനങ്ങളെ ശാക്തീകരിക്കുന്നതിലാണ്: ജെ പി നദ്ദ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021