തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിൽ 2022-23 ബാച്ചില്‍ സീറ്റൊഴിവുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും.
ടെലിവിഷന്‍ വാര്‍ത്താചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താചാനലുകളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെന്റ്സഹായവും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബര്‍ 10. വിശദാംശങ്ങള്‍ക്ക് : 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2nd ഫ്ലോർ, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 3rd ഫ്ലോർ, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002.
കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍
കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി. ഡി.സി.എ, പി.ജി.ഡി.സി.എ അക്കൗണ്‍ിംഗ്, പ്രോഗ്രാമിംഗ് കോഴ്‌സുകളായ ജാവ, പൈത്തണ്‍, പി.എച്.പി, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ സെന്ററില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0471 2337450, 859060527
അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2022 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസറ്റ് 29 നകം ഓണ്‍ലൈനായി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. ഫീസടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുന: ക്രമീകരണം ആഗസ്റ്റ് 29 മുതല്‍ 31 അഞ്ച് മണി വരെയായിരിക്കും. വിവരങ്ങള്‍ക്ക് 0471 2324396, 2560327.
അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളികളുടെ കടല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള ഫിഷറീസ് വകുപ്പിന്റെ സീ സേഫ്റ്റി എക്യുപ്‌മെന്റ് ടു ട്രഡീഷണല്‍ ഫിഷിംഗ് ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി 90 % സര്‍ക്കാര്‍ ഗ്രാന്റോടെ ഇന്‍ഷുറന്‍സ്, 75 % ഗ്രാന്റോടെ മൗണ്ട്‌സ് ജിപിഎസ്, ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ്, എന്നിവ നല്‍കുന്നു. ഇതിനായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ കമലേശ്വരത്തുള്ള ജില്ലാ ഓഫീസില്‍ നിന്നും ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ലഭിക്കണം.