ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) ഉയർത്തുന്നു. 5 മുതൽ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഒറ്റരാത്രിയിലെ എംസിഎൽആറിൽ ബാങ്ക് നിരക്ക് 6.80 ശതമാനത്തിൽ നിന്ന് 6.85 ശതമാനം ആയി ഉയർത്തി. 1 മാസത്തെ എംസിഎൽആർ നിരക്ക് 7.30 ശതമാനം ആയി നിലനിർത്തി. 3 മാസത്തെ എംസിഎൽആർ നിരക്ക് 7.35 ശതമാനമായി തുടരും. 6 മാസത്തെ എംസിഎൽആർ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായി ഉയർത്തി. ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി ഉയർത്തി 3 വർഷത്തെ എംസിഎൽആർ നിരക്ക് 7.80 ശതമാനമായി തുടരും.
ഓഗസ്റ്റിൽ നടന്ന എംപിസി മീറ്റിംഗിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എംസിഎൽആർ ഉയർത്തി തുടങ്ങിയത്. ഉദാഹരണത്തിന്, ആക്‌സിസ് ബാങ്ക് അടുത്തിടെ എംസിഎൽആർ 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ആക്‌സിസ് ബാങ്കിന്റെ 1 വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.05 ശതമാനം ആണ്. ഓഗസ്റ്റ് 18 ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എംസിഎൽആർ നിരക്ക് 25 ബിപിഎസ് വരെ വർദ്ധിപ്പിച്ചു. ഇപ്പോൾ ഒരു വർഷത്തെ എംസിഎൽആർ 7.60 ശതമാനം ആണ്. ബാങ്കുകളുടെ വായ്പാ നിരക്കിലെ വർദ്ധനവ് സാദാരണക്കാരന്റെ നടുവൊടിക്കും. കാരണം നിരക്ക് ഉയരുന്നതോടെ ഇഎംഐകൾ വർദ്ധിക്കും.