തിരുവനന്തപുരം: കോമണ്‍വെൽത്ത് ഗെയിസിലെ വിജയികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സ്വർണം നേടിയ കായിക താരത്തിന് 20 ലക്ഷവും വെള്ളിയ നേടിയവർക്ക് 10 ലക്ഷവും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിജയികളിൽ സർക്കാർ ജോലിയില്ലാത്ത താരങ്ങള്‍ക്ക് സർക്കാർ ജോലിയും നൽകും. കോണ്‍മണ്‍വെൽത്ത് ഗെയിംസിൽ എൽദോസ് പോളാണ് സ്വർണം നേടിയത്. എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രീസ ജോളി, അബ്ദുള്ള അബൂബേക്കർ എന്നിവരാണ് വെള്ളി നേടിയത്.
ചെസ് ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും പാരിതോഷികം നൽകാൻ തീരുമാനിച്ചു. നിഹാൽ സാരിക്ക് 10 ലക്ഷവും എസ് എൽ നാരായണന് അഞ്ചു ലക്ഷവും നൽകും. കോമണ്‍വെൽത്ത് ഗെയിസിലിലെ വിജയികളായ മറ്റ് സംസ്ഥാനത്തെ താരങ്ങള്‍ക്ക് സർക്കാരുകള്‍ സ്വീകരണവും പാരിതോഷികവും നൽകിയിട്ടും കേരള സർക്കാരിൻെറ തീരുമാനം വൈകുന്നത് വലിയ വിമർശനത്തിന് ഇടയായിരുന്നു. പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അതേ സമയം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങള്‍ വിജികള്‍ക്ക് നൽകിയതിനെക്കാള്‍ കുറവാണെന്ന പരാതി കായിക മേഖലയില്‍ ഉയർന്നിട്ടുണ്ട്.