ലോകത്തിലെ പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുന്‍പ് അവസാനിച്ചു. എല്ലാ വായനക്കാര്‍ക്കും ന്യൂസ് കേരള 24ന്റെ പുതുവര്‍ഷാശംസകള്‍. പതിവുപോലെ ന്യൂസിലാന്‍ഡിലെ ദ്വീപിലാണ് പുതുവര്‍ത്തെ ആദ്യമായി വരവേറ്റത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വേറിട്ട ആഘോഷങ്ങള്‍ നടന്നു. പസഫിക്കിലെ കൊച്ചു ദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്.തൊട്ടു പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവര്‍ഷമെത്തി.
ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണെങ്കിലും പുതുവത്സരമെത്തുന്നതോടെ വര്‍ണങ്ങളും വെളിച്ചവും നിറയുമെന്ന പ്രതീക്ഷയിലാണ് ലോകം. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓകലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഓസട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു. സിഡ്‌നിയിലും, ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വെടിക്കെട്ടോടെയും വിവിധ പരിപാടികളോടെയുമാണ് പുതു വര്‍ഷത്തെ വരവേറ്റത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022ന് സ്വാഗതം.