തലശേരി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ വിവിധ വകുപ്പുകള്‍ പ്രകാരം പത്തുവര്‍ഷം കഠിനതടവിനും 75,000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടി മാണിക്കോത്ത് ഹൗസില്‍ എം മായാചന്ദ് എന്ന ചോട്ടു (33), അഞ്ചുകണ്ടിയിലെ മാണിക്കോത്ത് നിഖിലേഷ് എന്ന നിക്കി (47) എന്നിവരെയാണ് പോക്‌സോ കോടതി (അഡീഷണല്‍ ജില്ലാസെഷന്‍സ്–ഒന്ന്) ജഡ്ജ് എ വി മൃദുല ശിക്ഷിച്ചത്. പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ചുവര്‍ഷവും 25,000 രൂപയും ബലാത്സംഗശ്രമത്തിന് അഞ്ചുവര്‍ഷവും അരലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം.
സംഭവത്തിന് രണ്ടുദിവസം മുമ്പാണ് ഉമ്മയുമായി വഴക്കിട്ട് തൊഴിലന്വേഷിച്ച് മലപ്പുറം പരപ്പനങ്ങാടി ചിറമംഗലത്തെ യുവതി വീടുവിട്ടത്. 2012 നവംമ്പര്‍ 15ന് രാത്രി എട്ടോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പത്തൊമ്പതുകാരിയെ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് ജോലിയും താമസിക്കാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് അഞ്ചുകണ്ടിയിലെ മൂന്നാംപ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മൂന്നാം പ്രതി അഞ്ചുകണ്ടിയിലെ എ ശ്രീനിവാസന്‍ (85) സംഭവത്തിനുശേഷം മരിച്ചു.
കണ്ണൂര്‍ സിറ്റി എസ്ഐ പി സദാനന്ദന്‍, എന്‍ ഒ സിബി എന്നിവരാണ് കേസന്വേഷിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. രാജ്മോഹന്‍, ഡോ. എ കെ സന്ധ്യ, ഡോ. ബി ഉണ്ണി എന്നിവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി കെ രാമചന്ദ്രന്‍ ഹാജരായി.