തിരുവനന്തപുരം: എം.വി.ഗോവിന്ദന് സ്ഥാനമൊഴിയുകയും എം.ബി.രാജേഷ് മന്ത്രിസഭയിലെത്തുകയും ചെയ്തതോടെ നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടക്രമീകരണത്തില് മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ സീറ്റിന് തൊട്ടടുത്തുള്ള കസേര ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന് ലഭിച്ചു.കഴിഞ്ഞ സമ്മേളനം വരെ എം.വി.ഗോവിന്ദനാണ് ഈ സീറ്റില്‍ ഇരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹം രണ്ടാംനിരയിലേക്കു മാറി. സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് മന്ത്രിയായ എം.ബി.രാജേഷിനും ഒന്നാംനിരയില്‍ ഇരിപ്പിടം ലഭിച്ചു.