• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികൾ വീണ്ടും മാറ്റി; അടുത്ത തിങ്കളാഴ്ച പരിഗണിക്കും

by Web Desk 06 - News Kerala 24
September 12, 2022 : 3:17 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരം അടുത്ത തിങ്കളാഴ്ചത്തേക്കാണ് (സെപ്ടംബ‍ര്‍ 19 ) ലേക്കാണ് ഹര്‍ജികൾ മാറ്റിയത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട്  220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗാണ് നിയമഭേദഗതിയെ എതിർത്ത് ആദ്യം ഹർജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാർട്ടികളും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളും നല്കിയ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.

ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ മാറ്റി പരിഗണിക്കുന്നത്. ഭരണഘടന ഉറപ്പാക്കുന്ന തുല്യതയ്ക്ക് എതിരാണ് പൗരത്വനിയമഭേദഗതി എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിൻറെ നിലപാട് തേടിയിരുന്നു.

പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെൻറ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നല്കിയിരുന്നു. മതത്തിൻറെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹർജികളിൽ പറയുന്നത്.

ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹർജികൾ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻവി രമണയും ഹർജികളിൽ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാകും അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുക.

രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിൻറെ കാലാവധി നവംബറിൽ തീരുകയാണ്. ഈ സാഹചര്യത്തിൽ ഹർജികളിൽ അവസാന തീരുമാനം ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡെന്റൽ കോളേജിൽ റാഗിംഗ്, പാന്റിൽ മൂത്രമൊഴിപ്പിച്ചു, മദ്യം നൽകി; നാല് വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്

Next Post

ഗ്യാൻവാപി കേസിൽ വാദം കേൾക്കാമെന്ന് വാരാണസി കോടതി: വഴി തുറക്കുന്നത് നീണ്ട നിയമപോരാട്ടത്തിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗ്യാൻവാപി കേസ് : നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ ; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം

ഗ്യാൻവാപി കേസിൽ വാദം കേൾക്കാമെന്ന് വാരാണസി കോടതി: വഴി തുറക്കുന്നത് നീണ്ട നിയമപോരാട്ടത്തിന്

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ, ബിജെപിയെ പേടിച്ചല്ല; ജോഡോ യാത്രയെ പരിഹസിച്ച് എം എം മണി

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ആസാദ് കശ്മീർ: കെ ടി ജലീലിനെതിരെ കേസെടുക്കും; ഉചിതമായ വകുപ്പുകൾ ചുമത്താൻ ദില്ലി പൊലീസിനോട് കോടതി

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021