കോഴിക്കോട്: ചേവായൂർ ആര്‍ടി ഓഫിസിന് സമീപത്തെ പെട്ടിക്കടയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍. ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 1,57,000 രൂപയും കണ്ടെത്തി. കോഴിക്കോട് വിജിലൻസ് സ്പെഷ്യല്‍ സെൽ എസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.