• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവാവ് തേയിലത്തോട്ടത്തിൽ മരിച്ച നിലയിൽ;മതപരിവർത്തനത്തിന് നിർബന്ധിച്ചു, പിന്നിൽ കാമുകിയുടെ കുടുംബമെന്നും ആരോപണം

by Web Desk 04 - News Kerala 24
September 16, 2022 : 5:08 pm
in India, News
Reading Time: 1 min read
0
A A
0
യുവാവ് തേയിലത്തോട്ടത്തിൽ മരിച്ച നിലയിൽ;മതപരിവർത്തനത്തിന് നിർബന്ധിച്ചു, പിന്നിൽ കാമുകിയുടെ കുടുംബമെന്നും ആരോപണം

ലഖിംപൂർ: അസമിൽ തേയിലത്തോട്ടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിക്കി ബിശാൽ എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ യുവാവിന്റെ കാമുകിയുടെ കുടുംബമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഹിന്ദുമത വിശ്വാസിയായ ബിക്കിയെ കാമുകിയുടെ വീട്ടുകാർ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നെന്നും ഇതിന്റെ മനപ്രയാസത്തിലായിരുന്നു ഇയാളെന്നും കുടുംബം ആരോപിക്കുന്നു. മതം മാറാൻ സമ്മതിക്കാഞ്ഞതിനാൽ ബിക്കിയുടെ കാമുകിയുടെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

രണ്ട് പള്ളി അധികൃതരെയും ബിക്കിയുടെ കാമുകി‌യുടെ അച്ഛനെയും അമ്മാവന്മാരെ‌യുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കുവിന്റെ മരണം കൊലപാതകമാണോ ആത്മഹത്യ‌യാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് കാമുകിയുടെ വീ‌ട്ടുകാർ ബിക്കിയെ വിളിച്ചുവരുത്തിയിരുന്നെന്ന് കുടുംബം പറയുന്നു. സെപ്തംബർ മൂന്നിന് ബിക്കിയു0 ക്രിസ്തുമത വിശ്വാസിയായ കാമുകിയും ഒളിച്ചോടിയിരുന്നു. ഇവർ പിന്നീട് ബിക്കിയുടെ വീട്ടിലെത്തി. ഒരേ ​ഗോത്രത്തിൽ പെട്ടവരാണെങ്കിലും വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നവരായതാണ് ഇരുവർക്കും പ്രതിബന്ധമായത്.

പെൺകുട്ടിയുടെ കുടുംബം പള്ളിക്കാരുമായെത്തി അവളെ ബലമായി പിടിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച ഒരു ഫോൺകോൾ വന്നതോടെയാണ് ബിക്കു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. ഫോണിൽ വിളിച്ചത് പെൺകുട്ടിയുടെ വീട്ടുകാരാണെന്നും അവർ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നുമാണ് ബിക്കിയുടെ കുടുംബം പറയുന്നത്. രണ്ട് പള്ളി അധികൃതരുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബം ബിക്കിയെ മതംമാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.

അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ബിക്കിയുടെ മരണം ആൾക്കൂട്ട ആക്രമണമല്ല. ആത്മഹത്യയാണോ കൊന്ന ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് തുടരന്വേഷണത്തിലേ അറിയാൻ കഴിയൂ. എല്ലാ രീതിയിലും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ബിക്കിയുടെ ​ഗ്രാമത്തിൽ സംഭവത്തെത്തുടർന്ന് പ്രതിഷേധവുമായി ആളുകൾ രം​ഗത്തെത്തിക്കഴിഞ്ഞു. ബിക്കിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിർബന്ധിത മതപരിവർത്തനം എതിർത്തതിന് ഹിന്ദു യുവാവ് കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ഇവരുടെ പ്രതിഷേധം. “ബിക്കിയുടെ മൂക്കിലും കണ്ണിലും ചെവികളിലും രക്തക്കറ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബിക്കുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ്”. ബിക്കിയുടെഅയൽവാസിയായ അരൂപ് ബരേക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് ട്രെയിനിടച്ച് യുവതി മരിച്ചു, രക്ഷിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പര്‍ക്കും ദാരുണാന്ത്യം

Next Post

ചൈനീസ് ലോൺ ആപ്പ് കേസ്, വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് ഇഡി, 46 കോടിയോളം പിടിച്ചെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൈനീസ് ലോൺ ആപ്പ് കേസ്, വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് ഇഡി, 46 കോടിയോളം പിടിച്ചെടുത്തു

ചൈനീസ് ലോൺ ആപ്പ് കേസ്, വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് ഇഡി, 46 കോടിയോളം പിടിച്ചെടുത്തു

പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

പേവിഷ ബാധയേറ്റ ആടിനെ കുത്തിവെച്ച് കൊന്നു

പേവിഷ ബാധയേറ്റ ആടിനെ കുത്തിവെച്ച് കൊന്നു

രുചികരമായ ഉരുളക്കിഴങ്ങ് കുൽച്ച വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ; റെസിപി

രുചികരമായ ഉരുളക്കിഴങ്ങ് കുൽച്ച വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ; റെസിപി

ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021