തിരുവനന്തപുരം: സർക്കാരുമായുള്ള പോര് മുറുകിയിരിക്കെ ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ വധിക്കാൻ ശ്രമിച്ച എന്ന് ആരോപണത്തിൽ കൂടുതൽ തെളിവുകൾ ഗവർണർ പുറത്തുവിടാൻ സാധ്യതയുണ്ട്. സർവ്വകലാശാലയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവർണർ പുറത്തുവിട്ടേക്കും. സിപിഎം നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾക്കും ഗവർണർ മറുപടി പറയും എന്നാണ് കരുതുന്നത്. സർവ്വകലാശാല ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ല് ഒപ്പിട്ടില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തുന്നത്.