ബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര് പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുള്‍പ്പെടെ 3 സ്ത്രീകളും 2 പുരുഷന്മാരുമാണ് ആശുപത്രിയില്‍. അക്രമികള്‍ ഒരാളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തെന്നും പരാതി നല്കിയാല് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ചുറ്റുമുള്ള വീടുകളില്‍ പ്രാര്‍ഥനാ യോഗം നടത്തിയതു ചോദ്യം ചെയ്തായിരുന്നു അക്രമം. 7 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.