• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

by Web Desk 06 - News Kerala 24
January 2, 2022 : 12:55 pm
in cinema, Entertainment, News
Reading Time: 1 min read
0
A A
0
ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

മുംബൈ : ‘ദേവോം കെ ദേവ് മഹാദേവ്’ എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മോഹിത് റെയ്ന. ‘ഉറി’ എന്ന ബോളിവുഡ് ചിത്രത്തിലെ മേജര്‍ കരണ്‍ കശ്യപ് എന്ന കഥാപാത്രത്തിലൂടെയും റെയ്ന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ രഹസ്യവിവാഹ വാര്‍ത്തയാണ് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കാമുകി അദിതിയാണ് വധു. വര്‍ഷങ്ങളായി താന്‍ പ്രണയത്തിലായിരുന്നുവെന്ന സൂചന പോലും ആരാധകര്‍ക്ക് നല്‍കാതെയാണ് താരത്തിന്റെ പെട്ടെന്നുള്ള വിവാഹം. മോഹിത് റെയ്ന തന്നെയാണ് വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയിലൂടെ വെളിപ്പെടുത്തിയത്. വിവാഹദിനത്തിലെ ഇരുവരുടെയും സുന്ദര നിമിഷങ്ങളാണ് താരം പങ്കുവച്ചത്.

‘പ്രണയത്തിന് അതിരുകളില്ല, അത് പ്രതിബന്ധങ്ങളെയും മതില്‍ക്കെട്ടുകളെയും മറികടന്ന് ഏറെ പ്രതീക്ഷയോടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. ആ പ്രതീക്ഷയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട്, നാം ഇനി രണ്ടല്ല, ഒന്നാണ്. ഈ പുതിയ യാത്രയില്‍ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു- അദിതിയും മോഹിത്തും’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

വെള്ള ഷെര്‍വാണിയും അതിന് അനുയോജ്യമായ തലപ്പാവുമാണ് റെയ്നയുടെ വിവാഹവേഷം. അതേസമയം മഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു അദിതി. ഏതായാലും ആരാധകര്‍ ആഘോഷമാക്കിയ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രമുഖ താരങ്ങളുള്‍പ്പടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ ‘ദേവോം കെ ദേവ് മഹാദേവി’ല്‍ ഒപ്പം അഭിനയിച്ച നടി മൗനി റോയിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും പ്രതികരിച്ചില്ല. മുംബൈ ഡയറീസ് 26/11, ഷിദ്ദത്ത് എന്നീ ചിത്രങ്ങളിലും മോഹിത് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; എതിരാളികള്‍ എഫ്‌സി ഗോവ

Next Post

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ആദ്യം അന്‍വര്‍ഷാ – ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

ആദ്യം അന്‍വര്‍ഷാ - ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

ഇ. എന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും ; കൊല്ലത്ത് എസ്. സുദേവന്‍

ഇ. എന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും ; കൊല്ലത്ത് എസ്. സുദേവന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021