ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. പാക് പ്രധാനമന്ത്രി നല്‍കിയ യുകെ പത്രമായ ദി ഗാർഡിയന് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ പാകിസ്ഥാന്റെ ആഭ്യന്തര, വിദേശ കാര്യങ്ങളിൽ വരുത്തിയ വിപത്തുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . ഇമ്രാനാണ് ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്നത് അയാള്‍ക്ക് നിഷേധിക്കാനാവാത്ത അംഗീകാരമാണ് ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.
ഇമ്രാൻ ഖാന്‍ സർക്കാരിനെ താഴെയിറക്കാനും രാജ്യത്ത് ഭരണമാറ്റം സുഗമമാക്കാനും യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിക്കുന്ന രഹസ്യ നയതന്ത്ര കേബിള്‍ അടുത്തിടെ പാക് മീഡിയകള്‍ പുറത്തുവിട്ടിരുന്നു. സൈഫർ എന്ന് അറിയപ്പെടുന്ന ഈ കേബിള്‍ ഉദ്ധരിച്ച് തന്‍റെ സര്‍ക്കാര്‍ വീണതിന് പിന്നില്‍ വിദേശ ശക്തികളാണ് എന്ന ആരോപണം ഇമ്രാന്‍ ഖാന്‍ ശക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.
ഏപ്രിലിൽ ഇമ്രാനെ ഓഫീസിൽ നിന്ന് പുറത്താക്കാൻ യുഎസ് ഗൂഢാലോചന നടത്തിയെന്ന പിടിഐയുടെ അവകാശവാദത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലുവുമായി അന്നത്തെ പാക് യുഎസ് അംബാസിഡര്‍ അസദ് മജീദ് നടത്തിയ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ളതാണ് സൈഫർ.
“ഞാനിത് പറയുന്നത് സന്തോഷത്തോടെയല്ല, മറിച്ച് നാണക്കേടോടെയും ആശങ്കയോടെയുമാണ്. വ്യക്തിപരമായ താൽപ്പര്യത്തിനുവേണ്ടി പറഞ്ഞ ഈ നുണകൾ എന്റെ രാജ്യത്തിന്റെ പ്രതിച്ഛായയെ വളരെയധികം തകർത്തു”, പാക് പ്രധാനമന്ത്രി ബ്രിട്ടീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.
ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയതിന് ശേഷം ഇമ്രാൻ ഖാൻ പാകിസ്ഥാനെ അപകടകരമായി ധ്രുവീകരിക്കാൻ സമൂഹത്തിലേക്ക് വിഷം കുത്തിവച്ചെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചു.
പ്രധാനമന്ത്രിയായതിനുശേഷം നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ, ഷെഹബാസ് ഷെരീഫ് ഇമ്രാന്‍ ഖാനെ “നുണയനും വഞ്ചകനും” എന്ന് വിശേഷിപ്പിച്ചിരുന്നു. വിനാശകരമായ വെള്ളപ്പൊക്കം, നയങ്ങൾ കർശനമാക്കൽ തുടങ്ങിയ കാരണങ്ങളാൽ 2022-23 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ 3.5 ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ ആരോപണം.