• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിൽ, ലഹരിക്കടത്തില്‍ പങ്കില്ല: പിതാവ്

by Web Desk 04 - News Kerala 24
October 5, 2022 : 6:53 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിൽ, ലഹരിക്കടത്തില്‍ പങ്കില്ല: പിതാവ്

മലപ്പുറം : പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഡിആർഐ തിരയുന്ന മന്‍സൂറിനു ലഹരിക്കടത്തില്‍ പങ്കില്ലെന്ന് പിതാവ് മൊയ്തീൻ അഹമ്മദ്. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറില്‍ പാഴ്സല്‍ നിറച്ചിരുന്നു. കണ്ടെയ്നര്‍ അയയ്ക്കുമ്പോള്‍ മന്‍സൂര്‍ നാട്ടിലായിരുന്നു. ഡിആർഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയെന്നും പിതാവ് പറഞ്ഞു.

‘‘ഈ വിഷയത്തെക്കുറിച്ച് കുടുംബത്തിനു പ്രത്യേകിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഞാൻ പള്ളിയിൽ പോയി വന്ന ശേഷം രാവിലെ ആറരയോടെ ബെല്ലടിക്കുന്നതു കേട്ടു. വാതിൽ തുറക്കുമ്പോൾ രണ്ടു വണ്ടികളിൽ ആളുകൾ പുറത്തു നിൽപ്പുണ്ട്. അവർ എന്നെ കണ്ടപ്പോൾ ഡിആർഐയിൽ നിന്നാണെന്നും ചില പ്രശ്നങ്ങളുള്ളതിനാൽ വീടു പരിശോധിക്കണമെന്നും പറഞ്ഞു. ഡൽഹിയിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് വന്നതാണെന്നും വീടു പരിശോധിക്കുന്നതിൽ വിരോധമുണ്ടോയെന്നും ചോദിച്ചു. ഞങ്ങൾക്ക് അത്തരത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഞാൻ പറഞ്ഞു’ – മൻസൂറിന്റെ പിതാവ് പ്രതികരിച്ചു. കുടുംബത്തിൽ ആരും സിഗററ്റ് പോലും വലിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിആര്‍െഎ മുംബൈയില്‍നിന്നു പിടികൂടിയ വൻ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് മൻസൂർ സംശയനിഴലിലായത്. പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്‍റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ അറസ്റ്റു ചെയ്തിരുന്നു. വിജിന്‍റെ പങ്കാളി കൂടിയാണ് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചപറമ്പന്‍ മന്‍സൂർ.സെപ്റ്റംബര്‍ 30നാണ് മുംബൈ വാശിയില്‍ ഇറക്കുമതി ചെയ്ത ഒാറഞ്ച് കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഡിആർഐ പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കൈയിനുമാണ് പിടിച്ചെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമാധാന നൊബേൽ: മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിൽ, പ്രഖ്യാപനം 7ന്

Next Post

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

തൃശൂരിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം, തീയണച്ചു

തൃശൂരിൽ സൈക്കിൾ കടയിൽ തീപ്പിടിത്തം, തീയണച്ചു

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

പ്രവാസിക്ക് നേരെ വെടിയുതിര്‍ത്ത സ്വദേശി യുവാവ് അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

മദ്യലഹരിയിൽ എഎസ്ഐക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ

മദ്യലഹരിയിൽ എഎസ്ഐക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021