• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങൾ; അവസരം ഇന്ന് അവസാനിക്കും

by Web Desk 06 - News Kerala 24
October 10, 2022 : 1:41 pm
0
A A
0
പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങൾ; അവസരം ഇന്ന് അവസാനിക്കും

മുംബൈ: പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ പക്ഷം ആവശ്യപ്പെടും. പാർട്ടിയുടെ പുതിയ പേരിൽ ആനന്ദ് ഡിഗയുടേയോ ബാൽതാക്കറെയുടെയോ പേര് ചേർക്കും. ഉദ്ദവ് പക്ഷം ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിരുന്നു. ശിവസേനാ ബാൽതാക്കറെ, ശിവസേനാ ഉദ്ദവ് ബാലാസാഹേബ് താക്കറെ, ശിവസേനാ പ്രബോധൻകർ താക്കറെ എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. ചിഹ്നമായി നൽകിയത്, ത്രിശൂലം, ഉദയസൂര്യൻ, തീപ്പന്തം എന്നിവയാണ്.

ഉദ്ദവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തുടരുന്ന സാഹചര്യത്തിൽ ശിവസേനയുടെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. തർക്കം പരിഹരിക്കുന്നത് വരെ ഇരുവിഭാഗങ്ങൾക്കും  ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല.  ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാ​ഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് ഇപ്പോൾ പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാ​ഗം താക്കറെ വിഭാ​ഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.

പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിവസേന ഉദ്ധവ് താക്കറേ വിഭാ​ഗം ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു  ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഏക്നാഥ് ഷിന്റെ നയിക്കുന്ന ശിവസേനാ വിഭാ​ഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർ‌ക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാ​ഗത്തിന്റെ വാദം.

ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ താക്കറെ വിഭാ​ഗത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാ​ഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർ‌ണായകമായിരിക്കുന്നത്.  ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാ​ഗത്തിനൊപ്പം പോയതോടെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിമിയൻ കടൽപ്പാലത്തിന്റെ തകർച്ച; ഭീകരാക്രമണമെന്ന് പുട്ടിൻ, യുക്രൈനെ കുറ്റപ്പെടുത്തി റഷ്യ

Next Post

അതിർത്തി തർക്കം; വീട്ടമ്മയുടെ വായിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50 കാരി വെന്റിലേറ്ററിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

അതിർത്തി തർക്കം; വീട്ടമ്മയുടെ വായിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50 കാരി വെന്റിലേറ്ററിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്ന് സ്വയം പ്രഖ്യാപിത ‘ടൈംട്രാവലർ’

ഡിസംബർ എട്ടിന് അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തും എന്ന് സ്വയം പ്രഖ്യാപിത 'ടൈംട്രാവലർ'

സർക്കാർ ഡോക്ടർമാരുടെ സമരം: ഇന്ന് പ്രതിഷേധ ദിനം, ചികിൽസ അടക്കം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ല

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റിസിന് നന്ദി ; യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്

ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In