കൊച്ചി∙ പത്തനംതിട്ട ഇലന്തൂരിൽ നരബലിക്ക് ഇരയായ കൊച്ചി എളംകുളത്ത് താമസിച്ചിരുന്ന തമിഴ്നാട് ധർമപുരി സ്വദേശിനി പത്മയുടെ (50) മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പത്മയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തുനൽകി. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തു നൽകിയത്.