• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

by Web Desk 04 - News Kerala 24
October 14, 2022 : 6:27 am
in Kerala, News
Reading Time: 1 min read
0
A A
0
നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

കൊച്ചി ∙ സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ‌ പരാതി നൽകുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്.

ഭരണമുന്നണിയിലെ എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാൻ കാരണമെന്നു പരാതിക്കാരൻ പറയുന്നു. പൊലീസ് കേസെടുക്കാതെ വന്നതോടെ നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കഴിഞ്ഞ 22ന് കോടതി നടപടികൾക്കു നിർദേശിച്ചെങ്കിലും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ് പറഞ്ഞു.

കൊച്ചിയിൽ ഉൾപ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ സാദിഖ് മേത്തലകത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിർദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.

അജിനി സണ്ണിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിർമാതാവ്. ഇവരുമായി ദീർഘകാലമായി‌‌‌‌ പരിചയത്തിലായിരുന്നുവെന്ന് നിർമാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തിൽ ഇവർ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു.

മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികൾക്കു നൽകി. സാമ്പത്തികമായി തകർന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. പ്രതികളിൽ ഒരാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ സ്വാധീനിക്കുന്നതാണ് കേസെടുക്കാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

Next Post

‘നെപ്പോളിയൻ’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം: ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നെപ്പോളിയൻ’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം: ഹൈക്കോടതി

‘നെപ്പോളിയൻ’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം: ഹൈക്കോടതി

അസുര പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖം; മൌനം വെടിഞ്ഞ് മമതാ ബാനര്‍ജി

അസുര പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖം; മൌനം വെടിഞ്ഞ് മമതാ ബാനര്‍ജി

പാര്‍ക് ലാന്‍ഡ് വെടിവയ്പ്; സഹപാഠികളടക്കം 17 പേരെ വെടിവച്ച് കൊന്ന യുവാവിന് ജീവപരന്ത്യം തടവ് ശിക്ഷ

പാര്‍ക് ലാന്‍ഡ് വെടിവയ്പ്; സഹപാഠികളടക്കം 17 പേരെ വെടിവച്ച് കൊന്ന യുവാവിന് ജീവപരന്ത്യം തടവ് ശിക്ഷ

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വിമാനവും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വിമാനവും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

ദില്ലി മുണ്ടകാ തീപിടുത്തം ; ഒളിവിലായിരുന്ന കെട്ടിട ഉടമ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം, അന്വേഷിക്കാനെത്തിയ പൊലീസുകാരെ വെടിവച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021