ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസർ ( സിആർഒ ) തസ്തികയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് പിഎൻബിയുടെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in-ൽ അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ പിഎൻബി ആറ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമിക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 10 ആണ്. ജനുവരി 10 ന് ശേഷം ഒരു അപേക്ഷയും പരിഗണിക്കുന്നതല്ല. കൂടാതെ അപൂർണ്ണമായ അപേക്ഷകൾ നിരസിക്കുന്നതുമാണ്.
ചീഫ് റിസ്ക് ഓഫീസർ: 1 തസ്തിക, ചീഫ് കംപ്ലയൻസ് ഓഫീസർ: 1 തസ്തിക, ചീഫ് ഫിനാൻഷ്യൽ ഓഫീസർ: 1 തസ്തിക, ചീഫ് ടെക്നിക്കൽ ഓഫീസർ: 1 തസ്തിക, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ: 1 തസ്തിക. എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. അപേക്ഷകൾക്കൊപ്പം സമർപ്പിച്ച യോഗ്യതാ മാനദണ്ഡം, ഉദ്യോഗാർത്ഥിയുടെ യോഗ്യത, പരിചയം മുതലായവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളുടെ പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗ് നടത്തും. പ്രാഥമിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം രേഖകളെല്ലാം വീണ്ടും പരിശോധിക്കും. കൂടാതെ ഉദ്യോഗാർത്ഥി വ്യക്തിഗത അഭിമുഖത്തിനായി വരുമ്പോൾ യോഗ്യതകളുടെ ഒറിജിനൽ സഹിതം പരിശോധിക്കും. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോം ജനറൽ മാനേജർ-എച്ച്ആർഎംഡി, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ആർ ഡിവിഷൻ, ഒന്നാം നില, വെസ്റ്റ് വിംഗ്, കോർപ്പറേറ്റ് ഓഫീസർ, സെക്ടർ-10, ദ്വാരക, ന്യൂഡൽഹി- 110075 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.