• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്തായിയുടെ കസ്റ്റഡി മരണം : ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

by Web Desk 04 - News Kerala 24
January 3, 2022 : 10:02 pm
in Kerala, News
Reading Time: 1 min read
0
A A
0
മത്തായിയുടെ കസ്റ്റഡി മരണം :  ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാജേഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ. പ്രദീപ് കുമാർ, വി.ടി. അനിൽകുമാർ, സന്തോഷ്. എൻ, വി.എം. ലക്ഷ്‌മി, ഇ.ബി. പ്രദീപ് കുമാർ, ജോസ് ഫിൽസൻ ഡിക്രൂസ് എന്നിവരാണ് പ്രതികൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി തടവിൽവെക്കുക, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 342, 330, 348, 167, 201 വകുപ്പുകൾ പ്രകാരമാണ് കേസ്. സിബിഐ ഡിവൈ.എസ്.പി ആർ.എസ്. ഷെഖാവത്താണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സിജെഎം കോടതി അംഗീകരിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹരജിയിലാണ് അന്വേഷണം സിബിഐക്ക് വിടാൻ ഹൈകോടതി ഉത്തരവ് നൽകിയിരുന്നത്.
മത്തായിയുടെ മൃതദേഹം വീണ്ടും സിബിഐ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പരിശോധനയിൽ 12 മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വെള്ളത്തിലേയ്ക്ക് മത്തായി ചാടുമ്പോൾ ഉണ്ടായതാകാമെന്നാണ് അനുമാനം. ആത്മഹത്യക്കോ കൊലപാതകത്തിനോ ഉള്ള സാധ്യതയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം മൂലമാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നുമില്ല.
വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ 2020 ജൂലൈ 28 നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം തന്നെ മത്തായിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. ജൂലൈ 31 ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത് ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണവിധേയമായി ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസറെയും സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. മത്തായി മരിച്ചശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് ഹൈകോടതി നിർദേശാനുസരണം കേസ് സി.ബി.ഐക്ക് വിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി : ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

Next Post

മകരവിളക്ക് : ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകരവിളക്ക് :  ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

മകരവിളക്ക് : ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

പി.സി.ആർ സമയപരിധി 72 മണിക്കൂർ ആക്കി

പി.സി.ആർ സമയപരിധി 72 മണിക്കൂർ ആക്കി

മുടി കൊഴിച്ചിൽ തടയാൻ ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യൂ

മുടി കൊഴിച്ചിൽ തടയാൻ ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യൂ

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി :  ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി : സംസ്ഥാനത്തെ ക്രമസമാധാനനില ച‍ർച്ച ചെയ്തു

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021