കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്നവർ 48 മണിക്കൂറിന് ഉള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന ഉത്തരവിൽ ഇളവ്. ചൊവ്വാഴ്ച മുതൽ 72 മണിക്കൂർ പരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചു.