തിരുവനന്തപുരം : ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വതന്ത്ര ചിന്തയുടെ പ്രാധാന്യം വർധിച്ചു വരികയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ ശാസ്‌ത്ര സംവാദം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രബോധം സമൂഹത്തിൽഅനിവാര്യഘടകം ആണ്. വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണം. മത നിരപേക്ഷതയുടെ കേന്ദ്ര ഭൂമിയാണ് കേരളം. പ്ലാസ്റ്റിക് സർജറി ഗണപതിയുടെ കാലത്തെ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു. ശാസ്‌ത്ര വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ആശയവാദികളെ തള്ളിപ്പറഞ്ഞു മാത്രം ജീർണമായ ഫ്യൂഡൽ സംവിധാനത്തെ എതിർക്കുക പ്രായോഗികമല്ല.
വിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാട് പ്രധാനമാണ്. വിശ്വാസി അല്ലെങ്കിലും വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളുന്നു. വിശ്വാസികൾ വർഗീയ വാദികളല്ല. വിശ്വാസികളെയും ചേർത്ത് തന്നെ അന്ധവിശ്വാസത്തിനെതിരെ കോട്ടകെട്ടണം എന്നും അദ്ദേഹം പറഞ്ഞു.