കോട്ടയം∙ കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എംജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്നു പിരിച്ചുവിടാനുള്ള അന്വേഷണ സമിതിയുടെ ശുപാർശ സിൻഡിക്കറ്റ് അംഗീകരിച്ചു. തുടർനടപടിക്ക് വിസിയെ ചുമതലപ്പെടുത്തി. എംജിയിലെ നാലംഗ സിന്‍ഡിക്കറ്റ് കമ്മിഷന്, റജിസ്ട്രാര്‍, ജോയിന്റ് റജിസ്ട്രാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. എല്‍സി മുന്‍പും ഇത്തരം കാര്യങ്ങള്‍ െചയ്തിട്ടുണ്ടെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ലാ സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് പലതവണയായി ഒരു ലക്ഷം രൂപയിലധികം കൈപ്പറ്റിയെന്നാണ് എല്‍സിക്കെതിരായ കേസ്.സര്‍വകലാശാലയില്‍ വെച്ച് തന്നെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29 നാണ് എല്‍സിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഇതുവരെയും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രണ്ട് മാസത്തിന് ശേഷമേ ഇത് സമര്‍പ്പിക്കുകയുള്ളൂ.