ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 124 മരണങ്ങളും സ്ഥിരീകരിച്ചു. 11,007 പേര്‍ രോഗമുക്തരായി. നിലവില്‍ 1,71,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,017 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1892 ആയി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.












